കത്തോലിക്കാ വൈദികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയായിരിക്കും. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതൊക്കെയാണ്. അവരുടെമുമ്പിലെ ഭീതികള്‍,വെല്ലുവിളികള്‍ എന്താണ്… എപ്പോഴെ്ങ്കിലും അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.
അതെന്തായാലും കത്തോലിക്കാ വൈദികര്‍ക്കിടയില്‍ അമേരിക്കയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്ന കാര്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയാതെ ജീവിക്കുന്നവരാണ് പല വൈദികരും. കത്തിത്തീരുകയാണ് പലരും.
പല വൈദികരും അവരുടെ മെത്രാന്മാരുമായി അത്ര നല്ല ബന്ധത്തിലല്ല.
ഭൂരിപക്ഷം വൈദികരും പേടിക്കുന്ന ഒരു കാര്യമുണ്ട്. മോശം പെരുമാറ്റമെന്ന് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടിവരുമോയെന്ന്.
കാത്തലിക് പ്രോജക്ടാണ് ഈ സര്‍വ്വേ നടത്തിയത്,. അമേരിക്കയിലുടനീളമുള്ള 191 രൂപതകളിലെ 3,516 വൈദികരുടെ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.