പാലാ:കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്ക് ലഭിച്ച ഭൂമിയില്‍ ഭൂരഹിതിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട് നിര്‍മ്മിച്ചുനല്കി ഹോം പാലാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കാരുണ്യപ്രവൃത്തി. പാലാ രൂപതപ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററാണ് വീടു നിര്‍മ്മിച്ചുനല്കിയത്. പുതിയ വീടിന്റെ വെഞ്ചിരിപ്പ് നടത്തി ഉടമയ്ക്ക് കൈമാറി.
വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ ബിഷപ് മാര്‍ കല്ലറങ്ങാട്ടിനൊപ്പം ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. മാത്യുഎണ്ണയ്ക്കാപ്പിള്ളില്‍, ഫാ. മാത്യു തെന്നാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.