ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷനില്‍ നടക്കുന്ന സീറോ മലബാര്‍ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ സീറോ മലബാര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവയ്ക്കാനുംവേദി. സീറോ മാച്ച് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പരിചയപ്പെടുത്തുവാനുള്ള സൗകര്യവും ഇതിലുണ്ട്. മക്കള്‍ക്ക് വേണ്ടി അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനും ഈ പോര്‍ട്ടല്‍ ഉപകരിക്കും.
കണ്‍വന്‍ഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജി്‌സ്ട്രര്‍ ചെയ്യുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സേവനങ്ങള്‍ ലഭിക്കുന്നത്.
httssp ://smnchouston.org/ എന്നതാണ് വെബ്‌സൈറ്റ് വിലാസം.