വെര്‍ജിനിയ: അജാതശിശുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അബോര്‍ഷന്റെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ലീഫ്‌ലൈറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്ത ്‌പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെതിരെ അബോര്‍ഷന്‍ അനുകൂലികളുടെ വിളയാട്ടം. പ്രോലൈഫ് പ്രവര്‍ത്തകരായ പന്ത്രണ്ട് പേരുടെ സംഘം കൊന്ത ചൊല്ലിപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് 150 ഓളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞെത്തിയത്.
സാത്താനെപോലെ അവര്‍ അലറിവിളിക്കുന്നുമുണ്ടായിരുന്നു. എന്റെ ശരീരം എന്റെ അവകാശമെന്നും എല്ലാ കുട്ടികളെയും കൊല്ലണമെന്നുമായിരുന്നു അവരുടെ മുദ്രാവാക്യങ്ങള്‍. അബോര്‍ഷന്‍ അനുകൂലിയായ ഒരു പെണ്‍കുട്ടി ഒരു പ്രോലൈഫറെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. പ്രോലൈഫ് ലഘുലേഖകള്‍ ഇക്കൂട്ടര്‍ ചവച്ചുതുപ്പുന്നുമുണ്ടായിരുന്നു.
ഭൂതോച്ചാടനത്തില്‍ സാത്താന്‍ ബാധിതര്‍ എങ്ങനെ പ്രതികരിക്കുമോ അതുപോലെയായിരുന്നു ഈ പെണ്‍കുട്ടികളുടെയും പ്രതികരണം എന്ന് സംഘാടകര്‍ അറിയിച്ചു.