spot_imgspot_imgspot_imgspot_img

യുക്രെയ്‌നിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം പരിഗണനയില്‍.

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. വത്തിക്കാനിലെ വിദേശകാര്യ വകുപ്പു മന്ത്രിയാണ് ഇക്കാര്യത്തില്‍ സൂചന നല്കിയത്. പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള സമയവും അതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് പറഞ്ഞു. യുദ്ധഭൂമിയില്‍ ആറു ദിവസത്തെ നയതന്ത്ര ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ യുക്രെയ്ന്‍ സന്ദര്‍ശനവേളയില്‍ എല്ലാവരും തന്നോട് ചോദിച്ചത് പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിക്കുമോ എന്നായിരുന്നു. അവരോടെല്ലാം ഉള്ള എന്റെ ഉത്തരം വളരെ ലളിതമാണ്. യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം പാപ്പ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ആര്‍ച്ചുബിഷപ് വ്യക്തമാക്കി. യുക്രെയ്ന്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം പ്രസിഡന്റ് വഌഡിമര്‍ സെലെന്‍സ്‌ക്കിയെയും സന്ദര്‍ശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates