Friday, February 7, 2025
spot_img
More

    കുടുംബം ഐശ്വര്യം പ്രാപിക്കണോ, ഫാ.ജോസഫ് കൃപാസനം പറയുന്നത് കേള്‍ക്കൂ

    ഒരു കുടുംബം അനുഗ്രഹം പ്രാപിക്കുന്നത് രണ്ടുരീതിയിലാണ്. ഏശയ്യ പറയുന്നതുപോലെ അനുസരിച്ചാല്‍ നീ, അനുതപിച്ചാല്‍ നീ അനുഗ്രഹം പ്രാപിക്കും. അനുസരിച്ചാല്‍ നീ ഐശ്വര്യം പ്രാപിക്കും, അനുഗ്രഹമുണ്ടാകും. ഈശോയുടെ ഒരു രീതിയെന്നുവച്ചാല്‍ ആദ്യം മനുഷ്യരെ അനുഗ്രഹിക്കും. അതിന് ശേഷം മനുഷ്യന്‍ അനുതപിക്കും. അനുഗ്രഹിച്ചുകഴിയുമ്പോള്‍ ദൈവം ആരെന്ന തോന്നലുണ്ടാവുകയും ്അങ്ങനെ അനുതപിക്കുകയും ചെയ്യുന്നു. പത്രോസിന് സംഭവിച്ചത് അതാണ്.രാത്രി മുഴുവന്‍ കഷടപ്പെട്ടിട്ടും ഒന്നും കിട്ടാതെ വരുന്ന പത്രോസിനോട് കര്‍ത്താവ് പറയുന്നത് നീ ആഴങ്ങളിലേക്ക് വലയെറിയാനാണ്. അതനുസരിക്കുമ്പോള്‍ വള്ളം നിറയെ മീന്‍കിട്ടുന്നു. ഈ സംഭവത്തോടെ പത്രോസ് ഈശോയുടെ കാല്ക്കല്‍ കമിഴ്ന്നടിച്ചുവീഴുന്നു. ഞാന്‍ പാപിയാണ്, അകന്നുപോകണേയെന്നാണ് പ്‌ത്രോസ്പറയുന്നത്. ഏശയ്യായും ജോഷ്വായും അനുതപിച്ചതിന് ശേഷം അനുഗ്രഹിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അനുതപിക്കുക നാളെ നിങ്ങളുടെയിടയില്‍ അത്ഭുതം നടക്കും.

    എന്നാല്‍ രക്ഷകനെ വാഗ്ദാനം ചെയ്തതോടെ ഇതിന് മാറ്റംവരുന്നു. അനുഗ്രഹത്തിന്റെ കാലമാകുന്നു. അതുകൊണ്ടാണ് അനുഗ്രഹം ലഭിച്ചുകഴിഞ്ഞതിന് ശേഷം പത്രോസിന് അനുതാപമുണ്ടാകുന്നത്. മറിയം രക്ഷയുടെ യുഗമാണ് ഉദ്ഘാടനം ചെയ്തത്. പഴയനിയമത്തിലെ പോലെയല്ല. ആദ്യം അനുഗ്രഹംപിന്നീട് അനുതാപം.

    ഉടമ്പടി പ്രാര്‍ത്ഥനയില്‍ പലരും ഉടമ്പടിയെടുക്കുന്നുണ്ട്. യേശുവിനെ അറിഞ്ഞവരും അറിയാ്ത്തവരും അക്രൈസ്തവരും എല്ലാം.. പക്ഷേ ഉടമ്പടി എടുക്കുന്നതോടെ ദൈവം അവരെ അനുഗ്രഹിക്കും. ഉടമ്പടി മാതാവിനെ സ്ഞ്ചാരി മാതാവ് എന്നാണ് വിളിക്കുന്നത്. ബൈബിളില്‍ ഉടനീളം അമ്മ സഞ്ചാരമാണ .

    ഉടമ്പടി തൈലമെടുത്ത് രോഗഭാഗങ്ങളില്‍ പുരട്ടുന്നതോടെ അവിടം സൗഖ്യമാകുന്ന നിരവധി അത്ഭുതങ്ങള്‍ അക്രൈസ്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിടെഎനിക്ക്പ്രത്യേകിച്ച്‌റോളൊന്നുമില്ല. അമ്മയെ രണ്ടുതവണ കണ്ടവ്യക്തിയാണ് ഞാന്‍. ആ വിശ്വാസം കൊണ്ടാണ് ഞാന്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. മറ്റുളളവരുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അച്ചിട്ട് പോലെ ഇവിടെദൈവത്തില്‍വിശ്വസിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നവുമില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!