Monday, April 28, 2025
spot_img
More

    അള്‍ജീരിയായില്‍ ഭരണകൂടം അടച്ചുപൂട്ടിച്ചത് 16 ദേവാലയങ്ങള്‍

    അള്‍ജീരിയ: അള്‍ജീരിയന്‍ ഭരണകൂടം 16 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടി. ഇവാഞ്ചലിക്കല്‍സഭയുടെ ദേവാലയങ്ങളാണ് അടച്ചുപൂട്ടിച്ചത്. യുഎസ് ഗവണ്‍മെന്റ് വാച്ച് ഡോഗിന്റേതാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ടാണ് ഇത്രയുംദേവാലയങ്ങള്‍ അടച്ചുപൂട്ടിച്ചത്.

    ദൈവനിന്ദാക്കുറ്റം ചുമത്തി വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതും ഇവിടെ സാധാരണ സംഭവമാണ്. 99 ശതമാനം സുന്നി മുസ്ലീം ജനസംഖ്യയുളള രാജ്യമാണ് അള്‍ജീരിയ. അള്‍ജീരിയായിലെ നിയമവ്യവസ്ഥ ആര്‍ട്ടിക്കിള്‍ 144 ദൈവനിന്ദയെ ക്രിമിനല്‍ കുറ്റമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്.

    ഇങ്ങനെയൊക്കെയാണെങ്കിലും അള്‍ജീരിയായില്‍ ക്രൈസ്തവപ്രാതിനിധ്യംവര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍. 2008 ല്‍ പതിനായിരം ക്രൈസ്തവരായിരുന്നു ഉണ്ടായിരുന്നത്. 2015 ആയപ്പോള്‍ അത് 380,000 ആയി. ഈ വര്‍ഷങ്ങളില്‍ അത് അമ്പതിനായിരം ആയിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!