ഹവായിയിലെ കത്തോലിക്കാസമൂഹത്തിന്റെ 22 വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരംകിട്ടിയത് ഇപ്പോഴാണ്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് മൂന്നു കന്യാസ്ത്രീകള്‍ എത്തിച്ചേര്‍ന്നതോടെയാണ് ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായിരിക്കുന്നത്. മേഘാലയയില്‍ നി്ന്നുള്ള ഫിലിസ്ത്യ ജിര്‍വ, മണിപ്പൂരില്‍ നിന്നുള്ള റേച്ചല്‍ മാരിയസ്,കേരളത്തില്‍ നിന്നുള്ള ജിന്‍സി തോമസ് എന്നിവരാണ് ഈ കന്യാസ്ത്രീകള്‍. മൂന്നുപേരും സിസ്റ്റേഴസ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് മിഷനറിസമൂഹത്തിലെ അംഗങ്ങളാണ്.
ഹവായി മിഷന്റെ ഭാഗമായിട്ടാണ് ഇവരെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവിടുത്തെ സ്‌കൂളിന്റെ പുതിയ പ്രിന്‍സിപ്പലായിട്ടാണ് സിസ്റ്റര്‍ ജിന്‍സിയുടെ സേവനം ലഭ്യമാകുന്നത്, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ് മറ്റ് രണ്ടു കന്യാസ്ത്രീകളും കാഴ്ചവയ്ക്കുന്നത്.
മൂന്നുപേരും മുമ്പ് പരിചയക്കാരായിരുന്നില്ല. ജനറലേറ്റ് ഹൗസില്‍വച്ച് കണ്ടുമുട്ടുംവരെ ഞങ്ങള്‍ അപരിചിതരായിരുന്നു. സിസ്റ്റര്‍ ജിന്‍സി പറഞ്ഞു.
ഹവായി മൂന്നുപേരെ സംബന്ധിച്ചിടത്തോളം അപരിചിതമായ മിഷന്‍ ഭൂമിയാണ്. 1.4 മില്യന്‍ സ്വദേശികളാണ് ഹവായിലുള്ളത്. യുഎസിലെ ജനസാന്ദ്രത കൂടിയ സ്റ്റേറ്റുകളില്‍ 13 ാം സ്ഥാനത്താണ് ഹവായി.നോര്‍ത്ത്അമേരിക്കന്‍ സംസ്‌കാരവും ഈസ്റ്റ് ഏഷ്യന്‍ സംസ്‌കാരവും ഹവായി പാരമ്പര്യവും ഇവിടെ ഒരുമിച്ചു പോകുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബുദ്ധ സമൂഹം ഉളളതും ഹവായിയിലാണ്. ഇത്തരമൊരു വൈചിത്ര്യഭൂമികയിലാണ് ഈ മൂന്നു കന്യാസ്ത്രീകള്‍ തങ്ങളുടെ പുതിയ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നമുക്ക് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.