Saturday, December 7, 2024
spot_img
More

    യേശു കമ്മ്യൂണിസ്റ്റ് ആയിരുന്നോ: അഭിമുഖത്തില്‍ മറുചോദ്യം ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ബൈബിളിലെ സുവിശേഷഭാഗ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് യേശു കമ്മ്യൂണിസ്‌ററ് ആയിരുന്നോയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാമ്പത്തിക നിക്ഷേപ നയത്തിന്റെ പേരില്‍ മാര്‍ക്‌സിസ്റ്റ് എന്നവിശേഷണം നേരിടേണ്ടിവരുന്നതിന്റെ പ്രതികരണം ചോദിച്ചുകൊണ്ട് പത്രപ്രതിനിധി സംസാരിക്കുമ്പോഴായിരുന്നു ഇങ്ങനെയൊരു മറുചോദ്യം പാപ്പ ഉന്നയിച്ചത്. അമേരിക്ക എന്ന പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പാപ്പായുടെ ഈമറു ചോദ്യം.

    താന്‍ സുവിശേഷമാണ് അനുഗമിക്കുന്നത്. താന്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് വിധിക്കപ്പെടുന്നത് എന്ന മാനദണ്ഡമാണ് തന്നെ പ്രബുദ്ധനാക്കുന്നത്, പാപ്പ വിശദീകരിച്ചു. കുട്ടികള്‍ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളാകുന്ന സംഭവങ്ങള്‍ മൂടിവയ്ക്കില്ലെന്നും പാപ്പ ഉറപ്പുനല്കി. പരിശുദ്ധ സിംഹാസനം എന്നുംതേടുന്നത് സമാധാനവും പരസ്പരധാരണയുമാണ്. പാപ്പ പറഞ്ഞു.

    ഈശോസഭയുടെ കീഴിലുളള കത്തോലിക്കാ പ്രസിദ്ധീകരണമാണ് അമേരിക്ക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!