Sunday, February 9, 2025
spot_img
More

    ഫാ. അടപ്പൂരിന്റെ സംസ്‌കാരം ഇന്ന്

    കോഴിക്കോട്: അന്തരിച്ച പ്രശസ്ത ദാര്‍ശനികനും എഴുത്തുകാരനും ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായിരുന്ന ഫാ. അടപ്പൂരിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30ന് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയിലാണ് സംസ്‌കാരം .വാര്‍ദ്ധക്യസഹജമായ രോഗങ്ങളെതുടര്‍ന്ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍വച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു.

    എറണാകുളം, ആഴക്കുഴയില്‍ അടപ്പൂര്‍കുടുംബത്തില്‍ 1926 ജനുവരി എട്ടിന് ജനിച്ച ഇദ്ദേഹം 1944 ല്‍ ഈശോസഭയില്‍ അംഗമായി. ഏഴു വര്‍ഷക്കാലം ആംഗ്ലിക്കന്‍ കത്തോലിക്കാ അന്തര്‍ദ്ദേശീയ ഡയലോഗ് കമ്മീഷനിലെ അംഗമായിരുന്നു. 22 പുസ്തകങ്ങളടെ കര്‍ത്താവാണ്. നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

    മദര്‍ തെരേസയെ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് അടപ്പൂരച്ചനായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!