ബോസ്റ്റണ്‍: കത്തോലിക്കാ കാമ്പ്‌സ് മിനിസ്ട്രി സെന്ററിന് നേരെ വെടിവയ്പ് ഭീഷണി. ജാനെസ് റിവഞ്ച് എന്ന പേരിലാണ് വെടിവയ്പ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ AR 14 റൈഫിള്‍കൊണ്ട് ന്യൂമാന്‍ സെന്ററിന് നേരെവെടിവയ്ക്കും എന്നാണ് ഭീഷണി.സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ന്യൂമാന്‍ സെന്ററിലെ ഫാ. ഡാന്‍ ആന്‍ഡ്രൂസിന്റെ പേരിലാണ് വെടിവയ്പ് ഭീഷണി വന്നിരിക്കുന്നത്.
പ്രോ ലൈഫ് സംഘടനകള്‍ക്ക് നേരെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.