Monday, February 17, 2025
spot_img
More

    ക്രിസ്തുമസിന് കരോള്‍ ഗാനം ആലപിക്കാന്‍ പോലീസ് സംരക്ഷണം തേടി കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍

    ബാംഗളൂര്: ക്രിസ്തുമസ് കാലത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ക്രൈസ്തവസംഘടന. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ ഫോറമാണ് ക്രി്‌സ്തുമസ് ചടങ്ങുകള്‍ ആഘോഷിക്കുമ്പോള്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്. ആന്റി കണ്‍വേര്‍ഷന്‍ ലോയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

    ഐജിക്കുംഡിജിപ്ിക്കുമാണ് ഇതുസംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ക്രിസ്തുമസ് കരോള്‍ നടത്തുക,ഗാനം ആലപിക്കുക തുടങ്ങിയവ പലപ്പോഴും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രൊട്ടസ്റ്റന്റ് വിഭാഗമായ ഓള്‍ ഇന്ത്യ ക്രിസ്്ത്യന്‍ ഫോറം ഇത്തരമൊരു അപേക്ഷയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന കര്‍ണ്ണാടകയില്‍മതപരിവര്‍ത്ത നിരോധന നിയമം മെയ് 17 മുതല്‍ നിലവില്‍വന്നു.

    ആഘോഷങ്ങളോട് അനുബന്ധിച്ച് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അതിനെ ഭയത്തോടെയാണ് ക്രൈസ്തവര്‍ നോക്കിക്കാണുന്നതെന്നും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!