Sunday, February 9, 2025
spot_img
More

    ഇന്ന് ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ വിശ്വാസസംഗമം

    കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഇന്ന് വിശ്വാസ സംഗമം . അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (ആക്സസ്) സംഘടിപ്പിക്കുന്ന പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. 120 ക്രൈസ്തവ സംഘടനകൾ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയുമാണ് വിശ്വാസ സംഗമത്തിന്റെ ഭാഗമായി നടത്തുന്നത്.

    ആക്സസ് രക്ഷാധികാരിയും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവഅധ്യക്ഷനായിരിക്കും. 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയുടെ ഒരേക്കർ സ്ഥലത്ത് നിർധനരായ 75 പേർക്കു വേണ്ടി ആക്ട് നിര്‍മ്മിക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എറണാകുളത്ത് ആരംഭിക്കാൻ പോകുന്ന ക്രിസ്റ്റ്യൻ മിഷ്ണറി മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!