Friday, March 14, 2025
spot_img
More

    സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അല്മായ ശുശ്രൂഷകര്‍ ചുമതലയേറ്റു

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പത്ത് അല്മായശുശ്രൂഷകര്‍ ചുമതലയേറ്റു. നാലു പുരുഷന്മാരും ആറ് സ്ത്രീകളുമടങ്ങുന്ന ശുശ്രൂഷകരുടെ സ്ഥാനാരോഹണച്ചടങ്ങാണ് ഇന്നലെ നടന്നത്. ബൈബിള്‍ നല്കിക്കൊണ്ടാണ് പാപ്പ ഇവരുടെ സ്ഥാനാരോഹണച്ചടങ്ങ് പാപ്പ ഉദ്ഘാടനം ചെയ്തത്. തിരുവചനഗ്രന്ഥം സ്വീകരിച്ചുകൊണ്ട് വിശ്വസ്തതയോടെ ദൈവവചനം മറ്റുള്ളവര്‍ക്ക് നല്കുക. ലെക്‌ച്ചേഴ്‌സിനോടായി പാപ്പ ചടങ്ങില്‍ പറഞ്ഞു.

    വെള്ളിക്കുരിശാണ് കാറ്റക്കിസ്റ്റുകള്‍ക്ക് നല്കിയത്. നിങ്ങളുടെ വിശ്വാസത്തിന്റെ അടയാളമായി ഇത് സ്വീകരിക്കുക. ജീവിതം കൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുക വാക്കിലൂടെയും പ്രവൃത്തിയിലൂടെയും.. പാപ്പ അവരോട് പറഞ്ഞു.

    ഫിലിപ്പൈന്‍സ്, മെക്‌സിക്കോ, കോംഗോ, ഇറ്റലി,യുകെ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് ഈ ശുശ്രൂഷകര്‍. ദൈവവചന ഞായറിനോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. 2020 മുതല്ക്കാണ് സഭയില്‍ ദൈവവചന ഞായര്‍ ആചരിച്ചുതുടങ്ങിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!