Friday, March 14, 2025
spot_img
More

    അക്രമികള്‍ തീകൊളുത്തി കൊല്ലുന്നതിന് മുമ്പ് വൈദികന്‍ ചെയ്ത പ്രവൃത്തികേള്‍ക്കണോ?

    മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2023 ജനുവരി 15 നാണ്. നൈജീരിയായില്‍ അക്രമികള്‍ ദേവാലയം ആക്രമിച്ച് വൈദികനെ ജീവനോടെ അഗ്നിക്കിരയാക്കിയത് അന്നായിരുന്നു. ഫാ. ഐസക് അച്ചിയായിരുന്നു ദാരുണമായ മരണം വരിച്ചത്.

    സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച് കൊള്ളക്കാര്‍ ഫാ. ഐസക്കിനെ അഗ്നിക്കിരയാക്കുകയും സഹായി വൈദികനെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇപ്പോഴും അക്രമികളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

    ഈ അവസരത്തില്‍ ഫാ. ഐസക്കിന്റെ അവസാന പ്രവൃത്തികളെക്കുറിച്ച് സഹവൈദികന്റെ വെളിപെടുത്തല്‍ ഹൃദയസ്പര്‍ശിയായിരിക്കുകയാണ്. ദേവാലയവും റെക്ടറിയും കൊളളക്കാര്‍ കീഴടക്കിയെന്നറിഞ്ഞപ്പോള്‍ ഇരുവരും പരസ്പരം കുമ്പസാരിച്ചു പാപങ്ങള്‍ ഏറ്റുപറഞ്ഞു പാപമോചനം നേടി. ഫാ. ഐസക്ക് തന്നോട് രക്ഷപ്പെടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഫാ. കോളിന്‍സ് വെളിപെടുത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!