കംബോഡിയായില്‍ ക്രിസ്തുമതം എത്തിച്ചേര്‍ന്നതിന്റെ നൂറാം വര്‍ഷം സമുചിതമായി ആഘോഷിച്ചു. പ്രധാനമന്ത്രി ഹുന്‍ സെന്‍ ചടങ്ങില്‍ പങ്കെടുത്തു. ആഭ്യന്തരയുദ്ധകാലത്ത് ക്രൈസ്തവമതവിശ്വാസം ഏറെ അടിച്ചമര്‍ത്തലിന് വിധേയമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 30 വര്‍ഷം നീണ്ടുനിന്ന സിവില്‍ യുദ്ധം 1998ലാണ് അവസാനിച്ചത്. ഇപ്പോള്‍ കംബോഡിയ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പാതയിലാണ്. മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ മാറ്റിയെടുക്കരുതെന്നും പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കംബോഡിയായില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷം മാത്രമാണ്. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണക്കുപ്രകാരം 0.7 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ഇവരില്‍ കൂടുതലുംകത്തോലിക്കരാണ്.