Wednesday, December 4, 2024
spot_img
More

    അയല്‍വക്കവുമായി അതിര്‍ത്തിത്തര്‍ക്കം നേരിടുന്നുണ്ടോ..ഇതാ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

    മണ്ണിനോടുള്ള മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും അവസാനിക്കുന്നതല്ല.ഇന്നും മനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നതും ശത്രുതപുലര്‍ത്തുന്നതും മണ്ണിന്റെ പേരിലാണ്. ആറടി മ്ണ്ണ് മാത്രമേ മനുഷ്യന്‍ അര്‍ഹിക്കുന്നുള്ളൂ,അതു മാത്രമേ അവന് ആവശ്യമുളളൂ എന്ന് മനസ്സിലാക്കാതെയാണ് ഇത്തിരി മണ്ണിന് വേണ്ടിപോലും മനുഷ്യര്‍ തമ്മില്‍ ശത്രുക്കളാകുന്നത്.

    ഇന്നും പല നാട്ടിന്‍പ്പുറങ്ങളിലും അയല്‍ക്കാര്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്ക്കുന്നുണ്ട്. സഹോദരങ്ങള്‍ തമ്മിലും സ്വത്ത് തര്‍ക്കത്തിനു കാരണമാകുന്നതും അതിര്‍ത്തികളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തിത്തര്‍ക്കം മൂലമുണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും അവസാനിക്കുന്നതിനായി വചനത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. ഇതിനായി വചനം ഏറ്റുപറഞ്ഞ് നമ്മുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം

    അവിടുന്ന് നിന്റെ അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കുന്നു. അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ട് നിന്നെ തൃപ്തയാക്കുന്നു.( സങ്കീ 147:14)

    കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊളളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍മതി( പുറപ്പാട് 14;14)

    പണ്ടേയുള്ള അതിര്‍ത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കയ്യേറുകയോഅരുത്. എന്തെന്നാല്‍ അവരുടെ സംരക്ഷന്‍ ശക്തനാണ്.( സുഭാ 23:10-11)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!