Friday, March 14, 2025
spot_img
More

    പാക്കിസ്ഥാന്‍: മുസ്ലീം ഭൂവുടമ ക്രൈസ്തവ ജോലിക്കാരനെ തല്ലിക്കൊന്നു

    ലാഹോര്‍: മുസ്ലീം ഭൂവുടമ ക്രൈസ്തവ തൊഴിലാളിയെഅടിച്ചുകൊന്നു. തന്റൈ തോട്ടത്തില്‍ നിന്ന് ഓറഞ്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പഞ്ചാബ് പ്രോവിന്‍സിലെ കാനെവാല്‍ജില്ലയിലാണ് സംഭവം.

    റാണാ മുഹമ്മദ് എന്ന മുതലാളിയും അഞ്ചുപേരും ചേര്‍ന്നാണ് ഇമ്മാനുവല്‍ മസിഹ എന്ന 48 കാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയതും. അമ്മാവന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു മുഹമ്മദും സംഘവും കടന്നുവന്നതും ഓറഞ്ച് മോഷണം പോയതായിആരോപിച്ചതും.

    തന്റെ നിരപരാധിത്വം ഇമ്മാനുവല്‍ വ്യക്തമാക്കിയെങ്കിലും അവര്‍ സംഘം ചേര്‍ന്ന് അമ്മാവനെ മര്‍ദ്ദിക്കുകയായിരുന്നു. നിര്‍ദ്ദയമായ ആ അക്രമത്തിന്റെ ഫലമായിട്ടാണ് അമ്മാവന്‍ മരിച്ചത്. ഇമ്മാനുവലിന്റെ ബന്ധു സഹിദ് സഹോത്ര അറിയിച്ചു.

    ഭാര്യയും ആറുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമായിരുന്നു ഇമ്മാനുവല്‍. ഇമ്മാനുവല്‍ സത്യസന്ധനായ തൊഴിലാളിയായിരുന്നു.പോലീസിന് പോലും ഇദ്ദേഹത്തില്‍ കുറ്റം ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ഏകദേശം 35 ക്രൈസ്തവകുടുംബങ്ങള്‍ ഈ ഭാഗത്ത് മുസ്ലീം തൊഴിലുടമയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പോലീസ് റാണാ മുഹമ്മദിനെയും രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

    പലപ്പോഴും ക്രൈസ്തവര്‍ക്ക് കേസ് നടത്താന്‍പോലുമുള്ള സാഹചര്യം ലഭിക്കാറില്ല. തങ്ങള്‍ക്ക് നല്ലൊരു വക്കീലിനെ കേസ് ചുമതലപ്പെടുത്താന്‍ തക്ക സാമ്പത്തികം ഇല്ലെന്ന് ഇമ്മാനുവല്‍ സങ്കടത്തോടെ പറയുന്നു.

    കഴിഞ്ഞ മാസവും സമാനമായ രീതിയിലുള്ള ആക്രമണവുംമരണവും നടന്നിരുന്നു,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!