വിശ്വാസപ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്ന, വിശ്വാസം ഏറ്റുപറയുന്ന ഭാഗമാണ് ഇത്. എന്നാല്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് ഇപ്രകാരമാണ്:
ശരീരത്തിന്റെ ഉയിര്‍പ്പില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് ശരീരത്തിന്റെ സ്രഷ്ടാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ശരീരത്തെ രക്ഷിക്കാന്‍ വേണ്ടി ശരീരം ധരിച്ച വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, സൃഷ്ടിയുടെയും ശരീരത്തിന്റെയും വീണ്ടെടുപ്പിന്റെ പരമകാഷ്ഠയായ ശരീരത്തിന്റെ ഉത്ഥാനത്തിലും ഞാന്‍ വിശ്വസിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
നശ്വരമായ ശരീരം കബറിടങ്ങളില്‍ അടയ്ക്കപ്പെടുന്നു. എന്നാല്‍ അനശ്വരമായ ശരീരം ഉയിര്‍പ്പിക്കപ്പെടുന്നുണ്ട്. മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുമെന്നാണ് പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നത്.
ആ ദിവസത്തിന്റെ പ്രത്യാശയില്‍ വിശ്വാസികളുടെ ശരീരവും ആത്മാവും ക്രിസ്തുവില്‍ ആയിരിക്കുന്നുവെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു.