പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് മാതാവിന്റെ ഈ കഥ ആരംഭിക്കുന്നത്. പിയട്രോ വാക്കിയുടെ മകളായ ജിയോവാനെറ്റ ഒരു കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ പിതാവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് അവള്‍ക്ക് ഫ്രാന്‍സെസ്‌കോ വരോളി എന്ന കര്‍ഷകനെ വിവാഹം കഴിക്കേണ്ടിവന്നു,. വിവാഹജീവിതം അസന്തുഷ്ടകരമായിരുന്നു ഫ്രാന്‍സിസ്‌കോ അവളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി.
1432 മെയ് 26 ന്, ജിയോവാനെറ്റയ്ക്ക് സുഖമില്ലായിരുന്നെങ്കിലും, ഫ്രാന്‍സെസ്‌കോ അവളെ കന്നുകാലികള്‍ക്ക് പുല്ല് വെട്ടാന്‍ വയലുകളിലേക്ക് അയച്ചു. ഒരു വലിയ കെട്ട് കാലിത്തീറ്റ ശേഖരിച്ച ശേഷം, അവള്‍ വിശ്രമിക്കാന്‍ ഇരുന്നു; വൈകാതെ മയങ്ങിപ്പോയി.അവള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍, പരിശുദ്ധ കന്യക അവളുടെ മുമ്പില്‍ നിന്നുകൊണ്ട് ആ സ്ത്രീയോട് നല്ല മനസ്സുള്ളവളായിരിക്കാന്‍ പറഞ്ഞു, അവളുടെ കഷ്ടപ്പാടുകള്‍ ഉടന്‍ അവസാനിക്കുമെന്നും. ജനങ്ങളുടെ പാപങ്ങളില്‍ യേശു അസന്തുഷ്ടനാണെന്നും അറിയിച്ചു, പക്ഷേ അവര്‍ പശ്ചാത്തപിക്കുകയും പാപവഴികളില്‍ നിന്ന് പിന്തിരിയുകയും ചെയ്താല്‍ കരുണ ലഭിക്കും, അല്ലാത്തപക്ഷം അവരെല്ലാം ശിക്ഷിക്കപ്പെടും. തന്റെ ബഹുമാനാര്‍ത്ഥം ആ സ്ഥലത്ത് ഒരു പള്ളി പണിയണമെന്ന് മാതാവ് ആഗ്രഹിച്ചിരുന്നു താന്‍ പറഞ്ഞത് എല്ലാവരെയും അറിയിക്കാന്‍ അവള്‍ ജിയോവാനെറ്റയോട് ആവശ്യപ്പെട്ടു, അവര്‍ അനുസരിച്ചാല്‍ അവര്‍ക്ക് നിരവധി അനുഗ്രഹങ്ങളും അത്ഭുതങ്ങളും നല്‍കി അനുഗ്രഹിക്കുമെന്ന് അവള്‍ വാഗ്ദാനം ചെയ്തു; മാതാവ് പിന്നീട് അപ്രത്യക്ഷയായി. എന്നാല്‍ തന്റെ പ്രത്യക്ഷതയുടെ ഒരു ഓര്‍മ്മയ്ക്കായി, താന്‍ നിന്നിരുന്ന ഒരു കല്ലില്‍ മാതാവ് തന്റെ പാദമുദ്ര പതിപ്പിച്ചു, കല്ലിനടിയില്‍ നിന്ന് ശുദ്ധജലത്തിന്റെ ഒരു ഉറവ ഒഴുകി. ജിയോവാനെറ്റയ്ക്ക് രോഗസൗഖ്യം ലഭിച്ചു. തുടര്‍ന്ന് നിരവധി രോഗസൗഖ്യങ്ങള്‍ അവിടെ നടക്കുകയുണ്ടായി..
മിലാനിലെ ഡ്യൂക്ക് ഫില്‍ബര്‍ട്ടോ മേരി വിസ്‌കോണ്ടിയുടെ സഹായത്തോടെ ആളുകള്‍ പ്രസ്തുത സ്ഥലത്ത് ഒരു ദേവാലയം പണിതു.
നിലവിലുള്ള ദേവാലയം വിശുദ്ധ ചാള്‍സ് ബൊറോമിയോ പണികഴിപ്പിച്ചതാണ്. വര്‍ഷംതോറും മൂന്നു തീര്‍ത്ഥാടനങ്ങള്‍ ഇവിടേയ്ക്ക് നടത്തപ്പെടുന്നു.
കാലാന്തരത്തില്‍ പല പരിഷ്‌ക്കാരങ്ങളും ദേവാലയത്തിനുണ്ടായി. പുതിയ ദേവാലയത്തില്‍ കരവാജിയോ മാതാവിന്റെ രൂപം സ്ഥാപിച്ചു മാതാവ് ജിയോവാനറ്റയെ അനുഗ്രഹിക്കുന്നതായിട്ടാണ് ചിത്രീകരണം. പ്രത്യക്ഷീകരണ സമയത്ത് മാതാവ് നിന്നിരുന്ന അതേ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്ന് കരുതപ്പെടുന്നു; മാതാവിന്റെ കാല്‍ക്കീഴില്‍ നിന്ന് ഇപ്പോഴും ചെറിയ ജലപ്രവാഹം ഒഴുകുന്നു.