മൊബൈല്‍ നോക്കുന്നതിലോ ടി വി കാണുന്നതിലോ മറ്റ് വിനോദങ്ങളിലേര്‍പ്പെടുന്നതിലോ യാതൊരുവിധ മടുപ്പും ഇല്ലാത്തവരാണ് നമ്മള്‍.പക്ഷേ പ്രാര്‍ത്ഥിക്കുന്ന കാര്യംവരുമ്പോഴോ.. ?മടുപ്പായി. ക്ഷീണമായി,വിരസതയായി.
ഇങ്ങനെയുള്ളവരോട് പരിശുദ്ധ അമ്മ പറയുന്നത് പ്രാര്‍ത്ഥിക്കുന്നതില്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കണമെന്നാണ്. പ്രാര്‍ത്ഥനയാല്‍ സാത്താനെ തുരത്തുക. അത്കാണുമ്പോള്‍ മാതാവ് അത്യധികം സന്തോഷിക്കും.
പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക.. മാതാവ് ആവശ്യപ്പെടുന്നു. എപ്പോഴും സമാധാനത്തോടെയിരിക്കുക. അപ്പോള്‍ നിന്റെ യഥാര്‍ത്ഥമായ ആനന്ദം എവിടെ നിന്ന് വരുന്നുവെന്ന് നീ തിരിച്ചറിയുകയും അവിടേയ്ക്ക് നയിക്കപ്പെടുന്നതില്‍ പരിപൂര്‍ണ്ണമായ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്യുമെന്നും പരിശുദ്ധ അമ്മ പറയുന്നു.
ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതില്‍ സന്തോഷമുണ്ടായിരിക്കണം. സന്തോഷമുണ്ടെങ്കില്‍ മ ാത്രമേ ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയൂ. പ്രാര്‍ത്ഥനയില്‍ സന്തോഷമുണ്ടായിരിക്കണമെന്ന് പരിശുദ്ധ അമ്മ പറയുന്നത് അതുകൊണ്ടാണ്.