നിക്കരാഗ്വ: നിക്കരാഗ്വ ഭരണകൂടം ഇറ്റാലിയന്‍ വൈദികനെ രാജ്യത്തു നിന്ന് പുറത്താക്കി. കോസിമോ ഡാമിനോ മുറാട്ടോറിയെയാണ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം രാജ്യത്തിന് വെളിയിലാക്കിയത്.
ബിഷപ് റോളന്‍ഡോ അല്‍വാരെസിനെ 26 വര്‍ഷം ജയില്‍ ശിക്ഷവിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഫാ. കോസിമോയെ രാജ്യത്തിന് വെളിയിലാക്കിയത്. ബിഷപ് അല്‍വാരെസിന് ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായഭാഷയില്‍ ഫാ. കോസിമോ പ്രതികരിച്ചിരുന്നു.
ഇതാവാം അദ്ദേഹത്തെ രാജ്യത്തിന് വെളിയിലാക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നാണ് പൊതു നിമഗനം.