നോമ്പുകാലത്തിന്റെ വിശുദ്ധദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍കടന്നുപോകുന്നത്. പ്രാര്‍ത്ഥനകളും പ്രായശ്ചിത്തപ്രവൃത്തികളും ഉപവാസങ്ങളും ഇനി വരുന്ന ദിവസങ്ങളില്‍ മുമ്പത്തെക്കാളും കൂടുതലായി കടന്നുവരും. ദൈവത്തോടുകൂടിയായിരിക്കുക എന്നതാണ് ഉപവാസം കൊണ്ട് ലക്ഷ്യമാക്കുന്നത്.
ദൈവത്തോടുകൂടിയായിരിക്കാന്‍ നമുക്ക് വേണ്ടത് കന്മഷം കലരാത്ത ഹൃദയമാണ്.വിശുദ്ധമായ ജീവിതമാണ്. പാപത്തിന് വേണ്ടിയുള്ള പൊറുതിയാണ്. ദൈവകൃപയും കാരുണ്യവുമാണ്. ഇതിന് നമ്മെ സങ്കീര്‍ത്തനം 51 സഹായിക്കും .ദൈവമേ കനിയണമേ എന്നതാണ് ഈ അധ്യായത്തിന്റെ പേര്.
ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ. എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്..അങ്ങേക്കെതിരായി അങ്ങേക്ക് മാത്രമെതിരായി ഞാന്‍ പാപം ചെയ്തു……
ഇങ്ങനെയാണ് ഈ സങ്കീര്‍ത്തനഭാഗം തുടങ്ങുന്നത്.
ദൈവത്തിന്റെ കരുണ നമ്മുടെ ജീവിതങ്ങളിലേക്ക് പരക്കാന്‍, പാപങ്ങളില്‍ നിന്ന് മോചനം നേടാന്‍ നമു്ക്ക് ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കാം