കേരളസഭയെ പണിയാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ.. സഭയെ ശക്തിപ്പെടുത്താന്‍ ആഗ്രഹമുണ്ടോ. ഒരൊറ്റ വഴിയേയുള്ളൂ. എല്ലാര്‍ക്കും കൂടി എല്ലാം ഒന്നുംപണിയാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ഒരു കാര്യംചെയ്യാന്‍ പറ്റും. നിങ്ങള്‍ക്ക് നിങ്ങളുടെ ഇടവക പണിയാന്‍ പറ്റും. കേരളത്തിലുള്ള എല്ലാ ഇടവകകളില്‍ നിന്നും പത്തോ പതിനഞ്ചോ പേര്‍ വചനം കേട്ട് മധ്യസ്ഥപ്രാര്‍ത്ഥനയുടെ കോട്ട കെട്ടുക.
അങ്ങനെ മാധ്യസ്ഥപ്രാര്‍ത്ഥന നടത്തിയാല്‍ ആ ഇടവക അഭിഷേകം പ്രാപിക്കും. കേരളത്തിലെ ദൈവമക്കള്‍ മനസ്സ് വച്ചാല്‍ എ്ല്ലാവരെയും 24 മണിക്കൂര്‍ കൊണ്ട് ദൈവവചനം അറിയിക്കാന്‍ കഴിയും. സുവിശേഷം പങ്കുവയ്ക്കുന്നത് നാണക്കേടാണെന്ന് കരുതുന്ന ഒരു ജനത ഭയാനകമായ വിധത്തില്‍ ഈ സഭയില്‍ വളര്‍ന്നുവന്നിട്ടുണ്ട്.
സുവിശേഷംപറയുന്നത് മണ്ടത്തരമാണെന്ന് കരുതുന്ന ബുദ്ധിജീവികള്‍ ഈ സഭയ്ക്കുള്ളില്‍ വളര്‍ന്നിട്ടുണ്ട്. മധ്യസ്ഥപ്രാര്‍ത്ഥന നടത്തുക. യേശുവാണ് രക്ഷ. യേശുവിലൂടെ മാത്രമാണ് രക്ഷ എന്ന് പറയുന്ന ഒരു ദിനത്തിന് വേണ്ടി മുട്ടുകുത്തുക. യേശുവിനെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ അയാള്‍ക്ക് ദ്രോഹമല്ല ചെയ്യുന്നത്. അയാളെ സഹായിക്കുകയാണ്. ഒരാളുടെയും മതവികാരം നമ്മള്‍ വ്രണപ്പെടുത്തുന്നില്ല.
യേശുവിനെപങ്കുവയ്ക്കുമ്പോള്‍ നമ്മള്‍ ഒരാളെ സഹായിക്കുകയാണ് ചെയ്യുന്നത്. കര്‍ത്താവായ യേശുവിലൂടെ മാത്രമാണ് നമുക്ക് നിത്യജീവന്‍ കിട്ടുന്നത്. സ്വര്‍ഗ്ഗം ലഭിക്കാന്‍ യേശുവിനെ അറിയണം. സ്‌നേഹിക്കണം.യേശുവിനെ ആരാധിക്കണം.