Thursday, February 13, 2025
spot_img
More

    നിക്കരാഗ്വയില്‍ കുരിശിന്റെ വഴിക്ക് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി

    നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപതി ഡാനിയേല്‍ ഓര്‍ട്ടെഗ കത്തോലിക്കരുടെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. വിശുദ്ധവാരത്തിലും നോമ്പുകാലത്തും പരമ്പരാഗതമായി നടത്തിവരുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കാണ് ഇതോടെ വിലക്ക് വന്നിരിക്കുന്നത്. ഈ നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് കത്തോലിക്കാസഭ മാഫിയയാണെന്ന് ഡാനിയേല്‍ ഓര്‍ട്ടെഗ ആരോപിച്ചത്.

    കത്തീഡ്രല്‍ ദേവാലയത്തിന് ചുറ്റുമാണ് സാധാരണയായി കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ വിഭൂതി ബുധനാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പോലീസെത്തി, സുരക്ഷിതമായ കാരണങ്ങളാല്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്താന്‍ തടസമുണ്ടെന്ന് തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഫാ. വിന്‍ഡെര്‍ മൊറാലെസ് അറിയിച്ചു.

    കത്തോലിക്കാസഭയ്‌ക്കെതിരെ നിരന്തരമായി പീഡനങ്ങള്‍ അഴിച്ചുവിടുകയാണ് നിക്കരാഗ്വയിലെ സ്വേ്ച്ഛാധിപത്യഭരണകൂടം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!