കുട്ടികളുമായി ശവസംസ്‌കാരച്ചടങ്ങുകളില് പങ്കെടുക്കാന്‍ പല മാതാപിതാക്കളും തയ്യാറല്ല. കാരണം മക്കളെ അവിടത്തെ രംഗങ്ങള്‍ വേദനിപ്പിക്കുമോ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമോയെന്നെല്ലാമാണ് മാതാപിതാക്കളുടെ സംശയം.
എന്നാല്‍ മക്കളെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.കാരണം മരിച്ചുപോയ ഒരു വ്യക്തിയെ എങ്ങനെ ആദരിക്കണം എന്നതിന്റെ പ്രകടമായ അടയാളമാണ് ഇത്.
ഒരു വ്യക്തിക്ക് നമുക്ക് നല്കാന്‍ കഴിയുന്നതില്‍ വച്ചേറ്റവും അവസാനത്തെ ആദരവു കൂടിയാണ് ഇത്. ഇനിയൊരിക്കലും നാം ആ വ്യക്തിയെ കാണുകയില്ല. ആ വ്യക്തിക്ക് ഒന്നും ചെയ്തുകൊടുക്കാനും കഴിയില്ലല്ലോ. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദു:ഖാര്‍ത്തരായിരിക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കാന്‍ കഴിയും എന്നാണ് കുട്ടികള്‍ ഇതുവഴി പഠിക്കുന്ന രണ്ടാമത്തെ പാഠം..
ഈ ഭൂമിയിലെ ജീവിതത്തിന്റെ ഹ്രസ്വതയും നിത്യജീവിതത്തെക്കുറിച്ചുളള ബോധ്യങ്ങളും മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനുംകൂടി ഈ അവസരം പ്രയോജനപ്പെടുത്തുക.
ചുരുക്കത്തില്‍ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും മരിച്ചവീടുകള്‍ സന്ദര്‍ശിക്കുമ്പോഴും സാധിക്കുമെങ്കില്‍ മക്കളെയും കൂടെ കൂട്ടുക.