കര്‍ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി പത്രോസിന്റെ സിംഹാസനത്തിലെത്തിയിട്ട് മാര്‍ച്ച് 13 ന് പത്തു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ പത്തുവര്‍ഷത്തിനിടയില്‍ 911 പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇതില്‍ 813 പേര്‍ ഒട്ട്്‌റാന്റോയിലെ രക്തസാക്ഷികളാണ്. ഓട്ടോമന്‍ ചക്രവര്‍ത്തി 1480 ലാണ് ഇവരെ വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്തത്.
ഇതുകൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തിയ ചില പ്രശസ്തരെ പരിചയപ്പെടാം. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍-സെലിന്‍ ഗ്വെരിന്‍ ദമ്പതികളാണ് അക്കൂട്ടത്തിലുള്ളത്. 2015 ഒക്ടോബര്‍ 18 നായിരുന്നു ഈ വിശുദ്ധപദപ്രഖ്യാപനം. ഫാത്തിമ വിഷനറികളായ ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും വിശുദ്ധരായത് 2017 ലായിരുന്നു.
പോള്‍ ആറാമന്‍ മാര്‍പാപ്പ. ഓസ്‌ക്കാര്‍ റൊമേറോ, ടൈറ്റസ് ബ്രാന്‍ഡ്‌സമ, ചാള്‍സ് ഫൂക്കോള്‍ഡ്, ദേവസഹായം പിള്ള തുടങ്ങിയവരാണ് മറ്റ് പ്രശസ്തരായ വിശുദ്ധര്‍.