വത്തിക്കാന്‍ സിറ്റി: ഓരോ വര്‍ഷവും നോമ്പുകാലത്തില്‍ ലോകമെമ്പാടും നടത്തിവരാറുള്ള 24 മണിക്കൂര്‍ ആരാധന ഇത്തവണ മാര്‍ച്ച് 17,18 തീയതികളില്‍ നടക്കും.
നോമ്പുകാലത്തിലെ നാലാം ഞായറാഴ്ചയ്‌ക്കൊരുക്കമായി നടത്തിവരുന്ന ഈ പ്രത്യേകപ്രാര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആരംഭിച്ചത്. പത്തുവര്‍ഷമായി ഈ പ്രാര്‍ത്ഥന നടത്തിവരുന്നു. റോമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള സാന്താ മരിയ ദെല്ലെ ഗ്രാറ്റ്‌സിയെ ഇടവക ദേവാലയത്തിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുന്നത്.ഇറ്റാലിയന്‍ സമയം വൈകുന്നേരം 4.30 ന് പ്രാര്‍ത്ഥന ആരംഭിക്കും.
ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ പങ്കെടുക്കുന്ന ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ നമുക്കും പങ്കാളികളാകാം.