Monday, March 17, 2025
spot_img
More

    കക്കുകളി: പ്രതിഷേധ റാലി മാര്‍ച്ച് 13 തിങ്കളാഴ്ച

    തൃശൂര്‍: തൃശ്ശൂർ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കക്കുകളി എന്ന വിവാദ നാടകത്തിനെതിരെ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 9:30 ന് തൃശ്ശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടക്കും. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ടും ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുമുള്ളതാണ് നാടകം.

    സംസ്ഥാന സർക്കാർ തലത്തിൽ തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരികമന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലായെന്ന് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അഭിപ്രായപ്പെട്ടു.

    മാർച്ച് 12 ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ വി. കുർബാനക്ക് ശേഷം വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. വികാരിമാർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

    നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാനാണ് പ്രതിഷേധറാലി നടത്തുന്നതെന്ന് മോൺ. ജോസ് വല്ലൂരാൻ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!