കാമറൂണ്‍: രോഗീലേപനം നല്കാനായി വിളിച്ചിറക്കിക്കൊണ്ടുപോയ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാ. ഓലിവര്‍ നസ്റ്റ ഈബോഡിന്റെ മൃതശരീരമാണ് കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയത്.
രണ്ടുപേര്‍ വന്ന് അച്ചനെ ഒരു സ്ത്രീക്ക് രോഗീലേപനം ന്‌ല്കാനായി വിളിച്ചുകൊണ്ടുപോവുകയായിരുന്നു.ഇതിലൊരാളെ വൈദികന് പരിചയമുണ്ടായിരുന്നു. വിസമ്മതംപറയാതെ ഇവര്‍ക്കൊപ്പം വൈദികന്‍ യാത്ര തിരിച്ചു. പിന്നീട് വൈദികനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുകയുണ്ടായില്ല.
തുടയില്‍ കത്തി കുത്തിയിറക്കി ചോരവാര്‍ന്ന അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.