Monday, July 14, 2025
spot_img
More

    114 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആതുരാലയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

    ഫത്തേപ്പൂര്‍: നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ക്രൈസ്തവ ആതുരാലയം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ബ്രോഡ് വെല്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റലിനാണ് ഈ ദുര്യോഗം. ആശുപത്രി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ഹൈന്ദവ മതമൗലികവാദികളുടെ ആരോപണം.ഇതിനെതുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ആശുപത്രിക്കെതിരെയുള്ള ആരോപണം അധികൃതര്‍ നിഷേധിച്ചു.

    ഉത്തര്‍പ്രദേശിലെ ഫത്തേര്‍പൂരിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. രാഷ്ട്രീയം ആയുധമാക്കി ചില മതമൗലികവാദികളുംപോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ നാടകം കളിക്കന്നതെന്ന് ആശുപത്രിയിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുജിത് വര്‍ഗീസ് തോമസ് ആരോപിച്ചു.

    കഴിഞ്ഞ വര്‍ഷം പെസഹാവ്യാഴാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത് അന്നേ ദിവസം ശുശ്രൂഷകളില്‍ പങ്കെടുക്കുകയായിരുന്ന ആശുപത്രി ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്നവരെ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. ക്രൈസ്തവര്‍ ജയ് ശ്രീറാം വിളിക്കണമെന്നായിരുന്നു ഇവരുടെ ഭീഷണി. കുട്ടികളും സ്ത്രീകളുംഅടങ്ങുന്ന സംഘത്തെ ഇവര്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. പിന്നീട് 2022 ഒക്ടോബര്‍ 13 ന് പോലീസ് ആശുപത്രിയില്‍ അതിക്രമിച്ചുകയറുകയും ഓപ്പറേഷന്‍ റൂമിലേക്ക് പോലും പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

    തുടര്‍ച്ചയായി ക്രൈസ്തവര്‍ക്കും ആശുപത്രിക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷകമ്മീഷന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!