സാന്റോസ് സിറ്റി: ഫിലിപ്പൈന്‍സിലെ ആന്റിപാസില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു. യുനൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റിലെ ഏര്‍ണെസ്റ്റോ ഈസ്‌ട്രെല്ലാ ആണ് മരിച്ചത്. 51 വയസുണ്ടായിരുന്നു.
ബൈക്കില്‍ വന്ന ആയുധധാരികളായ രണ്ടുപേരാണ് വെടിവച്ചതെന്ന് പോലീസ് മേധാവി ജോവാന്‍ അലിസാസിസ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ബന്ധുവിനെ കാണാനായി ബൈക്കില്‍ പോവുകയായിരുന്നു ഏണെസ്‌റ്റോ. അദ്ദേഹത്തിന് ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഗവണ്‍മെന്റ് വിരുദ്ധ റാലികളില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ പല നിലപാടുകളോടും അദ്ദേഹത്തിന് വിയോജിപ്പുകളുമുണ്ടായിരുന്നു. ഇവിടെ വെടിയേറ്റ് പൊലിഞ്ഞ പതിമൂന്നാമത്തെ മനുഷ്യജീവനാണ് ഏര്‍ണെസ്റ്റോയുടേത്.