സിഡ്‌നി: ജീവന്റെ സംസ്‌കാരം പുലരാനും മനുഷ്യജീവന്‍ ആദരിക്കപ്പെടാനുമായി സിഡ്‌നി കത്തീഡ്രല്‍ ദേവാലയത്തില്‍ 65 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ദിവ്യകാരുണ്യാരാധന ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിച്ച ആരാധന എട്ടാം തീയതി അവസാനിക്കും.
ഗര്‍ഭസ്ഥ ശിശുവിനെ 22 ആഴ്ചകള്‍ക്ക് ശേഷവും അബോര്‍ഷന് വിധേയമാക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന സാഹചര്യത്തിലാണ് സഭ ഇങ്ങനെയൊരു ആരാധന നടത്തുന്നത്. പ്രാര്‍ത്ഥനയുടെ കരുത്തോടെ ബില്ലിനെതിരെ പൊരുതാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍. ഈ ദിവസങ്ങളിലെല്ലാം കത്തീഡ്രല്‍ ദേവാലയം തുറന്നുകിടക്കും.
എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനയും സാന്നിധ്യവും ദിവ്യകാരുണ്യാരാധനയിലേക്ക് ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ ക്ഷണിച്ചു.