ചൈന വത്തിക്കാനുമായുള്ള ഉടമ്പടി വീണ്ടും തെറ്റിച്ചു

ഷാങ്ഹായ്: ചൈന-വത്തിക്കാന്‍ ഉടമ്പടി ചൈന വീണ്ടും തെറ്റിച്ചു. ചൈനീസ് കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് തലവന്‍ ബിഷപ് ഷെന്‍ ബിനെ ഷാങ് ഹായ് രൂപതയുടെ ബിഷപ്പായി ചൈനീസ് ഭരണകൂടം നിയമിച്ചതോടെയാണ് ഉടമ്പടി തെറ്റിക്കപ്പെട്ടത്.

പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദമില്ലാതെയാണ് പുതിയ നിയമനം. ചൈനയും വത്തിക്കാനും തമ്മില്‍ മെത്രാന്മാരെ നിയമിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് നടത്തിയ ഉടമ്പടി നിലവില്‍ വന്നത് 2018 ലായിരുന്നു. 2020ലും 2022 ലും ഈ ഉടമ്പടി പുതുക്കുകയും ചെയ്തിരുന്നു.

നാലു മാസത്തിനിടയില്‍ രണ്ടാംതവണയാണ് ചൈന,വത്തിക്കാന്‍ ഉടമ്പടി ലംഘിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates