Friday, December 27, 2024
spot_img
More

    പാപത്തിന്റെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണോ? മോചനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രാര്‍ത്ഥന ചൊല്ലൂ

    പാപം മനുഷ്യന്റെ സഹജവാസനയാണ്. എന്നാല്‍ ദൈവത്തിന്റെ കൃപയില്ലാതെ നമുക്ക് അതിനെ കീഴടക്കാന്‍ കഴിയില്ല. പ്രലോഭനങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ കൃപ കൊണ്ടു മാത്രമാണ്.

    പാപം ആവര്‍ത്തിക്കുമ്പോള്‍ അത് നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരുപിടിക്കുന്നു. സ്വഭാവികമായും അതിനെ പിഴുതെറിയാന്‍ ഏറെ സമയമെടുക്കും. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പാപം നമ്മെ അടിമയാക്കും.

    പാപത്തില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് തുടര്‍ച്ചയായ കുമ്പസാരവും ദൈവകാരുണ്യം യാചിക്കലുമാണ്. മറ്റൊരു മാര്‍ഗ്ഗം അപ്പസ്‌തോലപ്രമുഖനായ വിശുദ്ധ പത്രോസിനോടുള്ള പ്രാര്‍ത്ഥനയാണ്.

    തടവറയില്‍ കഴിഞ്ഞ അപ്പസ്‌തോലന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിയടര്‍ന്നുപോയതായി അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുണ്ടല്ലോ. പാപത്തിന്റെചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഈ സംഭവമാണ് കാരണമായിരിക്കുന്നത്. അതുകൊണ്ടാണ് പത്രോസ് അപ്പസ്‌തോലനോട് നാം പ്രാര്‍ഥിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ഇന്‍ ചെയ്ന്‍സ് എന്ന തിരുനാള്‍ ആചരിക്കുന്നത് ഓഗസ്റ്റ് ഒന്നിനാണ്. വിശ്വാസത്തോടെ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ദൈവം നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിക്കുക തന്നെ ചെയ്യും.

    ഓ എന്റെ കര്‍ത്താവേ അവിടുന്ന് വിശുദ്ധ പത്രോസിനെ ചങ്ങലകളില്‍ നിന്ന് സ്വതന്ത്രനാക്കുകയും കാരാഗൃഹത്തില്‍ന ിന്ന് മോചിപ്പിക്കുകയും ചെയ്തുവല്ലോ. ഞങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പാപത്തിന്റെ ചങ്ങലക്കെട്ടുകളെ അഴിച്ചുമാറ്റുവാന്‍ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുന്ന് ഞങ്ങളോട് കരുണ കാണിക്കണമേ. എല്ലാവിധ പാപങ്ങളില്‍ന ിന്നും ഞങ്ങളെ മോചിപ്പിക്കണമേ. എന്നേയ്ക്കും ജീവിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനായ ദൈവമേ ഞങ്ങളോട് കരുണ കാണിക്കുകയും പാപങ്ങളില്‍ നി്ന്ന് പരിക്കുകള്‍ കൂടാതെ മോചിപ്പിക്കുകയും ചെയ്യണമേ. വിശുദ്ധ പത്രോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!