Sunday, October 13, 2024
spot_img
More

    വിശുദ്ധവാരം ഔദ്യോഗികമായി ആചരിക്കാത്ത രാജ്യങ്ങള്‍

    വിശുദ്ധവാരം ഭയഭക്തി ബഹുമാനത്തോടും സ്‌നേഹാദരങ്ങളോടും കൂടിയാണ് നാം ആചരിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ദു:ഖവെളളി പൊതു അവധി ദിനംകൂടിയാണ്. ആശുപത്രികള്‍ പോലെയുള്ള അടിയന്തിര സേവനകേന്ദ്രങ്ങള്‍ മാത്രമേഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാറുമുളളൂ.

    എന്നാല്‍ ചില രാജ്യങ്ങളില്‍ വിശുദ്ധവാരം ഔദ്യോഗികമായി ആചരിക്കാറില്ല. ഉദാഹരണത്തിന് അമേരിക്ക വന്‍കരയിലെ മെക്‌സിക്കോ രാജ്യം. ഗ്വാഡെലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണംവഴിയായി പ്രശസ്തമാണ് മെക്‌സിക്കോയെങ്കിലും രാജ്യത്ത് ഒരിക്കലും ഔദ്യോഗികമായ വിശുദ്ധവാരാചരണങ്ങള്‍ നടക്കാറില്ല.

    1917 ല്‍ മെക്‌സിക്കന്‍ ഭരണഘടന രാജ്യത്തെ സെക്കുലറായി വിശേഷിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക മതത്തോടും ആഭിമുഖ്യം പുലര്‍ത്തുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മതപരമായ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രം.

    ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇടയിലുള്ള Uruguayഎന്ന സൗത്ത് അമേരിക്കന്‍ രാജ്യത്തും കാര്യങ്ങള്‍ തഥൈവ. ഹോളിവീക്കിനെ ടൂറിസം വീക്ക് എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയും ഈസ്റ്ററിനെ അംഗീകരിച്ചിട്ടില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും വിശുദ്ധവാരാചരണത്തിന് പ്രാധാന്യം നല്കാറില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!