ദൈവകരുണയുടെ ഛായാചിത്ര തീര്‍ത്ഥാടന യാത്ര നാളെ മുതല്‍

തിരുവനന്തപുരം: ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ച് ദൈവകരുണയുടെ ഛായാചിത്രവുമായി നാളെ മുതല്‍ തീര്‍തഥാടന പദയാത്ര ആരംഭിക്കും. കേരളസഭയ്ക്കുവേണ്ടിയുള്ള പ്രാര്‍തഥനയാണ് തീര്‍ത്ഥാടനപദയാത്രയുടെ പ്രധാന നിയോഗം.

14 ജില്ലകളിലെ 32 രൂപതകളിലൂടെയാണ് പദയാത്ര. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ദൈവകരുണയുടെ ഛായാചിത്രം ആശീര്‍വദിച്ചു തീര്‍ത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യും. പതിനാറാം തീയതി തലശ്ശേരി അതിരൂപതയിലെ കനകക്കുന്ന് ദൈവകരുണയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് സമാപനം. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സമാപന ആശീര്‍വാദം നല്കും.

ദൈവകരുണയുടെ നാമത്തിലുള്ള ഇന്ത്യയിലെ ആദ്യദേവാലയമാണ് തലശ്ശേരിയിലേത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates