Sunday, February 16, 2025
spot_img
More

    വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

    നിക്കരാഗ്വ: വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെ സേച്ഛാധിപത്യഭരണകൂടം അറസ്റ്റ് ചെയ്തു. വിക്ടര്‍ ടിക്കെയെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ എത്രയും വേഗം വിട്ടയ്ക്കണമെന്ന് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്ത്തിക്കുന്ന പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

    പെസഹാവ്യാഴാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം മൂവായിരത്തോളം വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ ഭരണകൂടം വിലക്കിയിരുന്നു.

    എല്‍ ചിപ്പോറ്റെ എന്ന ജയിലിലേക്കാണ് വിക്ടറെ അയച്ചിരിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈദികരുള്‍പ്പടെ നിരവധി പേരെ ഭരണകൂടം ഇവിടെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!