വത്തിക്കാന്‍ സിറ്റി: വൈദികരുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികപീഡനക്കേസുകള്‍ സഭയുടെ വലിയ വീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സത്യസന്ധമായ നിരീക്ഷണം. വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാള്‍ ദിനത്തില്‍ വൈദികര്‍ക്കായി എഴുതിയ കത്തിലാണ് തുറന്ന നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയത്.
സഭയില്‍ വൈദികരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് ലൈംഗികപീഡനക്കേസുകള്‍. ഇവയ്ക്ക് മാനസാന്തരവും പരിവര്‍ത്തനവും അത്യാവശ്യമാണ്. വളരെ കുറച്ചുപേരുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മൂലം സത്യസന്ധരും വിശുദ്ധരുമായ വൈദികര്‍ പോലും വ്യാജാരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയരാകുന്നുണ്ടെന്നും പാപ്പ കത്തില്‍ പറയുന്നു. എന്നിട്ടും വിശ്വസ്തതയോടെ വിളിയില്‍ തുടരുന്ന അവരോട് നന്ദി പറയാതിരിക്കാനാവില്ല.
അജപാലനശുശ്രൂഷയുടെ പ്രത്യേക സംസ്‌കാരത്തില്‍ തന്നെ മാറ്റം വരുത്തണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു.