Tuesday, February 18, 2025
spot_img
More

    കാഴ്ച പരിമിതരുടെ സ്നേഹ സംഗമം മാർച്ച് 30ന് മൗണ്ട് സെന്റ്. തോമസിൽ

    കൊച്ചി .സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപോസ്തലറ്റിന്റെ നേതൃത്വത്തിൽ കാഴ്ചപരിമിതരായ സഹോദരങ്ങളുടെ പ്രതേക സ്നേഹസംഗമം നടക്കുന്നു .           മാർച്ച് 30 ശനിയാഴ്ച രാവിലെ 10 ന് കാക്കനാട് മൗണ്ട് .സെന്റ് തോമസിൽ സംഗമം ആരംഭിക്കും .11 മണിക്ക് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് അലംചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും . .      തുടർന്ന് നടക്കുന്ന പൊതു സമ്മേളനം കർദിനാൾ മാർ ജോർജ് അലംചേരി ഉത്‌ഘാടനം ചെയ്യും .ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയ പ്പുരയ്ക്കൽ, ചാൻസലർ റെവ .ഡോ വിൻസെന്റ് ചെറുവത്തൂർ, റെവ .ഡോ .ജോബി മൂലയിൽ, ഫാ .സോളമൻ കടമ്പാട്ടുപറമ്പിൽ  സി എം ഐ ,ഫാ .മാത്യു പുളിമൂട്ടിൽ ,ബ്രദർ സ്‌ക്കറിയാകുറ്റിക്കാട്  ,തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അറിയിച്ചു .     സംഗമത്തിന്റെ ക്രമീകരണങ്ങൾക്കായി ഫാ .സോളമൻ കടമ്പാട്ടുപറമ്പിൽ  (ജനറൽ കൺവീനർ )സാബു ജോസ് (ജനറൽ കോ ഓർഡിനേറ്റർ )ബ്രദർ സ്‌ക്കറിയാ കുറ്റിക്കാട് ,സിസ്റ്റർ ജയ സി എം സി ,സിസ്റ്റർ സുനിത സി എം സി ക്ലിന്റ് മാത്യു ,ഫിബില മാത്യു ,റോമി ,വിൽ‌സൺ ,ഷിബു ,മെബിൻ ,ശരത് തുടങ്ങിയവർ നേതൃത്വം നൽകുന്നവിവിധ  കമ്മറ്റി പ്രവർത്തിച്ചുവരുന്നു .     വിവിധ സന്യാസസഭകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃരംഗത്തുള്ളവർ പൊതുസമ്മളനത്തിൽ പ്രസംഗിക്കും .കാഴ്ചപരിമിതരുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!