മ്യാന്‍മര്‍: മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആരംഭിച്ച ഈ ആക്രമണപരമ്പരയിലെ ഏറ്റവും പുതിയ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്.
മ്യാന്‍മറിലെ നോര്‍ത്ത് വെസ്റ്റ് സാഗെയ്ങ് റീജിയനിലാണ് അക്രമം നടന്നത്. ഇത് മൂന്നാം തവണയാണ് ഈ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഷെല്ലാക്രമണമാണ് പട്ടാളം നടത്തിയത്. ഇതില്‍ ഭയന്ന് രണ്ടുദിവസത്തിനുള്ളില്‍ പതിനായിരക്കണക്കിനാളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. പല ഗ്രാമീണര്‍ക്കും ഷെല്ലാക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.
ഒരു വര്ഷത്തിനുള്ളില്‍ തന്നെ മൂന്നാം തവണയാണ് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ പത്തോളം വീടുകളും ചിക്കന്‍ഫാമും നശിപ്പിക്കപ്പെടുകയും രണ്ടുപേര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. 100 കുട്ടികള്‍ ഉള്‍പ്പടെ 3,200 ആളുകള്‍ 2021 മുതല്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്കുകള്‍.