മെഡാന്‍: ഒമ്പതാമത് ഏഷ്യന്‍ തിയോളജി കോണ്‍ഗ്രസ് ആരംഭിച്ചു. ഏഷ്യയിലെ 120 ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്നു. നോര്‍ത്ത് സുമാത്രയിലെ മെഡാന്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.
നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മുഖ്യവിഷയം കേന്ദ്രമായുള്ള ചര്‍ച്ചകള്‍, വര്‍ക്ക് ഷോപ്പുകള്‍, ബൈബിള്‍ പഠനം, മതാന്തര സംവാദ സെഷനുകള്‍ എന്നിവ നടക്കും.