Friday, April 25, 2025
spot_img
More

    അഞ്ചുവയസുകാരന്റെ തലയറുത്തു, 14 കുട്ടികള്‍ ഉള്‍പ്പടെ 33 പേര്‍ കൊല്ലപ്പെട്ടു, നൈജീരിയായില്‍ ഐഎസ് താണ്ഡവം

    കാഡുന; നൈജീരിയായിലെ കാഡുന സ്റ്റേറ്റില്‍ ഐഎസ് താണ്ഡവം. അഞ്ചുവയസുകാരന്റെ തലയറുക്കുകയും 14 കുട്ടികള്‍ ഉള്‍പ്പടെ 33 പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 15 ന് നടന്ന ക്രൂരമായ ആക്രമണത്തിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.

    ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് അക്രമങ്ങളെ അപലപിച്ചു. അന്താരാഷ്ട്രസമൂഹം ഈ അക്രമങ്ങളെ അപലപിക്കുകയും നൈജീരിയ ഭരണകൂടത്തോട് നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുന്നതിന് ആവശ്യമായ ശക്തമായ നടപടികളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    നൈജീരിയായിലെ കാഡുനയിലും ബെന്യൂ വിലും നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹം വേണ്ടവിധത്തില്‍ പ്രതികരിക്കുന്നില്ലെന്നും ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് കുറ്റപ്പെടുത്തി. അരക്ഷിതാവസ്്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!