മണിപ്പൂരില്‍ സമാധാനം പുന: സ്ഥാപിക്കണം: കെസിബിസി

കൊച്ചി: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപം ആശങ്ക സൃഷ്ടിക്കുന്നു. ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാകുന്നതും അത്യന്തംഅപലപനീയമാണ്.

സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തുതന്നെയായാലും സംഘര്‍ഷവും ആള്‍നാശവും ഇല്ലാതാക്കാന്‍വേണ്ട സത്വരനടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന് അന്ത്യംകുറിക്കാന്‍ പോന്നവര്‍ഗ്ഗീയകലാപങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ട് മണിപ്പൂരില്‍ സമാധാനം സംജാതമാക്കണം. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്‌കാതോലിക്കാ ബാവ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates