Thursday, December 5, 2024
spot_img
More

    കക്കുകളി എന്ന കഥ സഭയുടെ നവീകരണത്തിനുള്ള ആഹ്വാനം: ഫ്രാന്‍സിസ് നൊറോണ

    കക്കുകളി എന്ന കഥ സഭയുടെ നവീകരണത്തിനുള്ള ആഹ്വാനമാണെന്നും കന്യാസ്ത്രീകളെ കുറെക്കൂടി മനസ്സിലാക്കാന്‍ കഴിയുന്ന അവരുടെ ശക്തീകരണത്തെ ഉള്‍ക്കൊള്ളുന്ന പുരോഹിതര്‍ക്കൊപ്പം കന്യാസ്ത്രീകള്‍ക്കും തുല്യതാപദവി നല്കാനുള്ള ധാര്‍മ്മികബോത്തിലേക്കുമുളള ആഹ്വാനം അതിന്റെ അടിത്തട്ടില്‍ കിടപ്പുണ്ടെന്നും കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ.

    പുരോഹിതന്മാരാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന ആണധികാരത്തിന്റെ ആകെത്തുകയാണ് കത്തോലിക്കാസഭയെന്നും അദ്ദേഹം പറയുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിര മാസികയുടെ മെയ്‌ലക്കത്തിലാണ് കഥാകൃത്തിന്റെ ഈ വാക്കുകള്‍.

    കക്കുകളി എന്ന കഥയെഴുതാനും നാടകമായി അവതരിപ്പിക്കാനും ഉണ്ടായ സാഹചര്യമാണ് ഇവിടെ വിശദീകരിക്കുന്നതെന്നാണ് പരസ്യവാചകം.

    ഫ്രാന്‍സിസ് നൊറോണ എഴുതിയ കക്കുകളി എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സന്യാസിനികളെ അപമാനിക്കുന്ന വിധത്തിലുള്ള ചിത്രീകരണമായിരുന്നു നാടകത്തിലുളളത്. വിവാദം കത്തിപ്പടരുമ്പോഴും നാടകത്തെ ഇദ്ദേഹം തളളിപ്പറഞ്ഞിരുന്നില്ല.

    കെസിബിസിയുടെ 2018-19 വര്ഷത്തെ സാഹിത്യ അവാര്‍ഡ് നേടിയ ഫ്രാന്‍സിസ് നൊറോണ സണ്‍ഡേ ശാലോം നടത്തിയ സാഹിത്യമത്സരത്തിലും സമ്മാനാര്‍ഹനായിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!