ഡോംഗോള: സുഡാനിലെ ഡോംഗോളയില്‍ നിന്ന് ആദിമകാലത്തെ ക്രിസ്ത്യന്‍ പെയ്ന്റിംങ് കണ്ടെത്തി. യേശുക്രിസ്തുവിന്റെയും മാതാവിന്റെയും മുഖ്യദൂതനായ മിഖായേലിന്റെയും പെയ്ന്റിങുകളാണ് ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടത്.
സുഡാനിലെ പുരാതന നഗരമാണ് ഡോംഗോള. ഡോങ്കോള എന്നും ഇതിന് പേരുണ്ട്. ക്രൈസ്തവരാജ്യമായിരുന്ന മക്കുറിയായുടെ തലസ്ഥാനമായിരുന്നു ഡോംഗോള. അതിമനോഹരമായ പള്ളികളും ആകര്‍ഷണീയമായ കോട്ടകളും മഹത്തായ കൊട്ടാരങ്ങളും ഇവിടെയുണ്ട്. പതിനാലാം നൂറ്റാണ്ടോടുകൂടി ഈ നഗരം നാശമടയുകയും വിസ്മൃതിയിലാവുകയും ചെയ്തു.
ഇവിടെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ക്രൈസ്തവ പെയ്ന്റിംങുകള്‍ കണ്ടെടുക്കപ്പെട്ടത്. ഗവേഷണം തുടരുന്നതോടെ പഴയക്രൈസ്തവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല കണ്ടെത്തലുകളും നടത്താന്‍കഴിയും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.