വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പനി. വെള്ളിയാഴ്ചയിലെ മീറ്റിംങുകളെല്ലാം ഇതേതുടര്‍ന്ന് റദ്ദാക്കി. യാതൊരാളെയും പാപ്പ വെളളിയാഴ്ച സ്വീകരിച്ചില്ല. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി അറിയിച്ചതാണ് ഇക്കാര്യം.
മാര്‍ച്ച് മാസത്തിലെ നാലു ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധയായിരുന്നു കാരണം.
നിലവിലെ ടൈംടേബിള്‍ അനുസരിച്ച് മെയ് 28 ന് പെന്തക്കോസ്ത ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.