ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ വീണ്ടും ജെമ്മെലി ഹോസ്പിറ്റല്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഇതിന് മുമ്പും ഈ ആശുപത്രി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.പാപ്പായുടെ തന്നെ കോളന്‍ സര്‍ജറിയെ തുടര്‍ന്നായിരുന്നു അത്. പാപ്പയുടെ ഏത് അസുഖവും മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഒരുപക്ഷേ പാപ്പായെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തെക്കാള്‍ ഉത്കണ്ഠയാണ് പാപ്പായുടെ ആരോഗ്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കുളളത്
. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പേഴ്‌സണലായ ഒരു ഹെല്‍ത്ത് അസിസ്റ്റന്റ് ഉണ്ട്. മാസിമിലിയാനോ സ്ട്രാപ്പെറ്റി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.് 2022 ഓഗസ്റ്റ് നാലിനാണ് ഇദ്ദേഹത്തെ നിയമിച്ചത്. വത്തിക്കാന്റെ മെഡിക്കല്‍ സംഘത്തില്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമനെയും ബെനഡിക്ട് പതിനാറാമനെയും ഇദ്ദേഹം മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഈ ആശുപത്രി ഇതിനകംപലതവണ സ്വാഗതം ചെയ്തിട്ടുണ്ട്.. അതുപോലെ നിരവധി തവണ ജോണ്‍പോള്‍ രണ്ടാമനെയും.
1981 ല്‍ ജോണ്‍ പോളിനെതിരെ വധശ്രമം നടന്നപ്പോഴും 1992,1993,1994,1996 വര്ഷങ്ങളിലും. അവസാനം പ്രവേശിപ്പിച്ചത് ജോണ്‍ പോളിന്‌റെ മരണത്തിന് തൊട്ടുമുമ്പ് 2005 ല്‍ ആയിരുന്നു. 2021 ജൂലൈ 4ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോളന്‍ സര്‍ജറി നടന്നതും ഇതേ ആശുപത്രിയില്‍ വ്ച്ചായിരുന്നു.
ഹെര്‍ണിയയുടെ ഓപ്പറേഷനെതുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജൂണ്‍ 18 വരെയുള്ള പ്രോഗ്രാമുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടു മുതല്‍ ആറുവരെ തീയതികളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലിസ്ബണില്‍ നടക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.