ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്

കൊച്ചി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഏകപക്ഷീയമാകരുതെന്നും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍(( കെആര്‍എല്‍സിസി). മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചര്‍ച്ചകളിലൂടെയും ഏകീകൃത സിവില്‍ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണം.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവൈവിധ്യങ്ങളും വിവിധ മതസമൂഹങ്ങളുടെ ആരാധനാസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യവും യാതൊരുവിധത്തിലും ഹനിക്കപ്പെടരുത്. ഇടക്കൊച്ചി ആല്‍ഫ പാസ്റ്റര്‍സെന്ററില്‍ നടന്ന ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates