വത്തിക്കാന്‍/തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി നാമനിര്‍ദ്ദേശം ചെയ്ത കര്‍ദിനാള്‍ സംഘത്തില്‍ മലയാളിവേരുകളുള്ള ബിഷപ്. നിലവില്‍ മലേഷ്യയിലെ പെനംഗ് രൂപതാധ്യക്ഷനായ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയാണ് മലയാളി പാരമ്പര്യമുള്ള നിയുക്ത കര്‍ദിനാള്‍.
1890 ല്‍ ഒല്ലൂരില്‍ നന്ന് മലേഷ്യയിലേക്ക് കുടിയേറിയ മേച്ചേരില്‍ കുടുംബാംഗമാണ് ബിഷപ് സെബാസ്റ്റിയന്‍. അദ്ദേഹത്തിലെ കുടുംബാംഗങ്ങള്‍ ഒല്ലൂരിലും കുരിയച്ചിറയിലും ഇപ്പോഴുമുണ്ട്,.
2022 ല്‍ പാലയൂരില്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശന ജൂബിലിയുടെ സമാപനത്തില്‍ ബിഷ്പ് സെബാസ്റ്റ്യന്‍ മേച്ചേരി വന്നിരുന്നു. അന്ന് സമ്മേളനവേദിയില്‍ രണ്ടു വാക്ക് മലയാളം സംസാരിക്കുകയും ചെയ്തിരുന്നു. 2012 ലാണ് പെനാംഗിലെ മെത്രാനായി നിയമിതനായത്,
ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെ എട്ടുതവണയായി 121 പേരെ കര്‍ദ്ദിനാള്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 121 കര്‍ദ്ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍പങ്കെടുക്കാന്‍ അവസരമുള്ളത്.
സെപ്തംബര്‍ 30 ന് ചേരുന്ന കണ്‍സിസറ്ററിയില്‍ വച്ച് പുതിയ കര്‍ദിനാള്‍മാര്‍ക്ക് സ്ഥാനചിഹ്നങ്ങള്‍ നല്കും.